കൊച്ചി > പെരിഞ്ഞനം നവാസ് കൊലക്കേസിൽ 10 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കി. പ്രതികൾക്കെതിരെ മതിയായ തെളിവില്ലെന്ന് ജസ്റ്റിസുമാരായ കെ വിനോദചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സിപിഐ എം പ്രവർത്തകരായ റിന്റോ, സലേഷ്, ബിദുൻ, ജിക്സൺ, ഉദയകുമാർ, ഹബീബ്, സനീഷ്, രാമദാസ്, റഫീഖ്, സുബൈർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒമ്പതാംപ്രതി സുമേഷിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. 2014 മാർച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം.