യു കെയില്‍നിന്നെത്തിയ രണ്ട് പേർക്കും (18 വയസ്, 47വയസ്) , അയര്‍ലാന്‍ഡില്‍ നിന്നെത്തിയ യുവതി (26), ടാന്‍സാനിയയില്‍നിന്നെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍ നിന്നെത്തിയ യുവതി (44), എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 18, 19 തീയതികളിലായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയവരാണ് ഇവർ.
Also Read :
ആറുപേർക്കും വിമാനത്താവളത്തിലെ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായിരുന്നു. അതുകൊണ്ട് തന്നെ ഇവരെയെല്ലാം നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്തുനിന്നുള്ളവരാരുമില്ല.
നൈജീരിയയിൽ നിന്ന് വന്ന അമ്പത്തിനാലുകാരനും, ഭാര്യയ്ക്കും (52), യു കെയില്‍നിന്നെത്തിയ മറ്റൊരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നുള്ള ദമ്പതികൾ ഡിസംബർ പത്തിനാണ് തിരുവനന്തപുരത്തെത്തിയത്. 17ന് നടത്തിയ തുടർപരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ രണ്ട് മക്കൾ സമ്പർക്കപ്പട്ടികയിലുണ്ട്.
Also Read :
യുകെയിൽ നിന്നുള്ള 51കാരി ഡിസംബർ 18നാണ് തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കാൻ ആരോഗ്യ മന്ത്രി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. നിലവില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്‍റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്.