ന്യുഡൽഹി: പി.ടി.തോമസിനെ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവായ ജയറാം രമേശ്. സഹപ്രവർത്തകനായ പി.ടി.തോമസിന്റെ വിയോഗത്തിൽ വളരെയധികം ദു:ഖമുണ്ട് അപൂർവവും അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നതുമായ ഗണത്തിൽപ്പെട്ട രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു പി.ടി.തോമസ് എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ ധീരമായ നിലപാടുകൾ കൈക്കൊണ്ട് അതിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു പി.ടി. തോമസ്. അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടും അദ്ദേഹം പതറിയില്ല. പിടി തോമസിന്റെ ധീരതയെയും പ്രതിബദ്ധതയെയും താൻ അഭിവാദ്യം ചെയ്യുന്നതായും മുൻ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രികൂടിയായിരുന്ന ജയ്റാം രമേശ് പറഞ്ഞു.
ജയ്റാം രമേശ് പങ്കുവെച്ച ട്വീറ്റിന്റെ പൂർണരൂപം
കേരളത്തിലെ എന്റെ സഹപ്രവർത്തകനായ പി.ടി.തോമസിന്റെ വിയോഗവാർത്ത അറിഞ്ഞതിൽ എനിക്ക് ദുഃഖമുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ അദ്ദേഹം എടുത്ത നിലപാട് ധീരമായിരുന്നു. അതിന് അദ്ദേഹം വലിയ വില കൊടുത്തുവെങ്കിലും പതറിയില്ല. അദ്ദേഹത്തിന്റെ ധീരതയെയും പ്രതിബദ്ധതയെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. അപൂർവവും അപ്രത്യക്ഷമാകുന്നതുമായ ഗണത്തിൽപ്പെട്ട രാഷ്ട്രീയക്കാരിൽ പെട്ടയാളായിരുന്നു അദ്ദേഹം.
I’m saddened to learn of the demise of my Kerala colleague PT Thomas. He was very courageous in the stance he took on protection of Western Ghats. He paid a price for it but never wavered. I salute his boldness & commitment. He belonged to a rare & vanishing breed of politicians.
— Jairam Ramesh (@Jairam_Ramesh) December 22, 2021
Content Highlights:courageous in the stance he took jairam ramesh on pt thomas