കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് (70) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.
കെ.പിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എംഎല്‍എയായി. ഇടുക്കി എം.പിയും ആയിരുന്നു. പരിസ്ഥിതി വിഷയങ്ങളില്‍ ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ശ്രദ്ധേയമായിരുന്നു.
തൊടുപുഴയിൽ നിന്നാരംഭിച്ച രാഷ്ട്രീയ പ്രയാണം കേരളത്തിനകത്തും പുറത്തും ഒട്ടേറെ ആളുകളെ ജാതി മത , കക്ഷി രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തെ ആദരണീയ നേതാവാക്കി മാറ്റിയിരുന്നു.
ഏറ്റവും അടുപ്പമുള്ള സുഹൃത്തും, രാഷ്ട്രീയ ഗുരുവിനെയുമാണ് വ്യക്തിപരമായി തനിക്കും , രാഷ്ട്രീയ പരമായി കോൺഗ്രസ് അണികൾക്കും നഷ്ടമായതെന്ന് OICC ഓസ്‌ട്രേലിയ ദേശീയ സെക്രട്ടറി , ബിനോയ് ഹൈനസ് ഓസ് മലയാളത്തോട് പറഞ്ഞു.
കൊറോണക്ക് മുൻപ് നടന്ന ഒഐസിസി ഓസ്‌ട്രേലിയയുടെ ദേശീയ വാർഷികം, ഉദ്‌ഘാടനം ചെയ്യാൻ ഓസ്‌ട്രേലിയയിൽ വന്ന അദ്ദേഹം തനിക്കും, ഒഐസിസി അംഗങ്ങൾക്കും നൽകിയ പിന്തുണയും വലുതായിരുന്നെന്ന് ഒഐസിസി ഓസ്‌ട്രേലിയ മുൻ പ്രസിഡന്റ് ജോസഫ് പീറ്റർ പറഞ്ഞു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/ DiF7GmgoWeVJpD2ze1JaUs
Please Like our Facebook page >> https://www.facebook.com/ OzMalayalam
ReplyForward |