ബീജിങ്
ആർക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ലന്ന് വെളിപ്പെടുത്തി ചൈനീസ് ടെന്നിസ് താരം പെങ് ഷുവാ. സമൂഹമാധ്യമത്തിൽ മുമ്പിട്ട കുറിപ്പ് തെറ്റിദ്ധിരിപ്പിക്കപ്പെട്ടതാണെന്നും താൻ സുരക്ഷിതയാണെന്നും സിംഗപ്പുർ പത്രത്തിനു നൽകിയ വീഡിയോ അഭിമുഖത്തിൽ അവർ പറഞ്ഞു. സർക്കാർ സമ്മർദം ചെലുത്തുന്നെന്ന ആരോപണവും നിഷേധിച്ചു.
നവംബർ രണ്ടിനാണ് ചൈനീസ് സമൂഹമാധ്യമം വെയ്ബോയിൽ പെങ് ഷുവാവിന്റെ അക്കൗണ്ടിൽ മുൻ ഉപപ്രധാനമന്ത്രി ജങ് ഗൗലിയുമായി പ്രണയത്തിലായിരുന്നെന്ന കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഇതിലെ പരാമർശങ്ങൾ ലൈംഗികാതിക്രമം ഉണ്ടായതായി തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്ന് അഭിമുഖത്തിൽ അവർ വ്യക്തമാക്കി.