തിരുവനന്തപുരം
കെ–- -ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും സംഘടിപ്പിക്കുന്ന തൊഴിൽമേള ഉദ്യോഗർഥികൾക്ക് പുതിയ വാതായനമാകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലാണ് മേള പൂർത്തിയായത്. മറ്റ് ജില്ലകളിൽ ജനുവരി ആറുമുതൽ 20 വരെയാണ്. പൂർത്തിയായ മേളകളിൽ ചുരുക്കപ്പട്ടികയിൽ 1841 പേർ ഉൾപ്പെട്ടു. ഇവർക്ക് ഉടൻ ഓഫർ ലെറ്റർ ലഭിക്കും. തിരുവനന്തപുരത്ത് 101, കൊല്ലത്ത് 74, പത്തനംതിട്ടയിൽ 43 കമ്പനികൾ പങ്കെടുത്തു. 3063 ഉദ്യോഗാർഥികളാണ് ആകെ പങ്കെടുത്തത്. വിവിധ കാരണങ്ങളാൽ കരിയർ ബ്രേക് വന്ന സ്ത്രീകൾക്കായും പ്രത്യേക സംവിധാനമുണ്ട്. ഇവർക്കുള്ള ആദ്യമേള ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്നു. 1000 ഉദ്യോഗർഥികളും നാൽപ്പതിലേറെ തൊഴിൽദാതാക്കളും പങ്കെടുത്തു. ജനുവരി 10ന് കോഴിക്കോട്ടും 16ന് എറണാകുളത്തും നടക്കും.
ജനുവരി 21 മുതൽ 23 വരെ വെർച്വൽ മേള നടക്കും. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി കമ്പനി പങ്കെടുക്കും. രജിസ്റ്റർ ചെയ്യാൻ: knowledgemission.kerala.gov.in. ഫോൺ:- 0471 2737881.