ന്യൂഡൽഹി: കെ റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് എം.പി ശശി തരൂർ. പരിസ്ഥിതിനാശത്തെ കുറിച്ചും നഷ്ടപരിഹാരത്തെ കുറിച്ചും കൃത്യമായ ഉത്തരം നൽകാൻ കേന്ദ്രത്തിന് കഴിയുന്നില്ലെന്നാണ് തരൂരിന്റെ കുറ്റപ്പെടുത്തൽ.
അതേസമയം കേരളത്തിൽ കെ റെയിൽ നടപ്പിലാക്കുന്നതിനെതിരായ പാർട്ടി നിലപാടിന് ഒപ്പം തരൂർ നിൽക്കാത്തതിൽ കോൺഗ്രസ് ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. പൊതുനയങ്ങളിൽ വ്യക്തികളുടെ അഭിപ്രായത്തിന് പ്രാധാന്യമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പാർട്ടി നയത്തിന് പുറത്തേക്ക് തരൂർ പോകില്ലെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു.
സിൽവർലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് തരൂരിന്. ഇപ്പോൾ കേന്ദ്രത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. പദ്ധതി സംബന്ധിച്ച് ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങളുടെ പകർപ്പ് പങ്കുവെച്ച ശേഷം പദ്ധതി സംബന്ധിച്ച ആശങ്കകൾ അകറ്റാൻ എല്ലാവരുമായി ചർച്ച നടത്താൻ കേന്ദ്രം തയ്യാറാകണമെന്നും തരൂർ ആവശ്യപ്പെട്ടു. പദ്ധതി പരിഗണിക്കുന്നതിന് സാമ്പത്തിക സാങ്കേതിക വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രം തരൂരിന് നൽകിയ മറുപടി.
അതേസമയം പാർട്ടി നിലപാടിന് വിരുദ്ധമായി മുന്നോട്ട് പോകുന്ന തരൂരിനെതിരെ കോൺഗ്രസിൽ കടുത്ത അതൃപ്തിയുണ്ട്. പാർട്ടിക്ക് വിധേയനാകാൻ തരൂർ തയ്യാറാകണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. ഏത സാഹചര്യത്തിലാണ് തരൂരിന്റെ നീക്കങ്ങളെന്ന് അറിയില്ലെന്നും കാര്യങ്ങൾ പഠിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പ്രതിപക്, നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഒരാൾ ഒരു വിഷയത്തെ കുറിച്ച് പഠിക്കട്ടേയെന്ന് പറയുമ്പോൾ തടയുന്നതെങ്ങനെയാണെന്നും സതീശൻ ചോദിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താനും തരൂരിനെതിരെ രംഗത്ത് വന്നു. കോൺഗ്രസിനകത്ത് നിൽക്കുന്നുവെങ്കിൽ നിലപാട് മാറ്റണം. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാൽ വെട്ടണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പുറത്ത് പോകാനാണ് അദ്ദേഹം തീരുമാനിക്കുന്നതെങ്കിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ഭൂരിഭാഗം എംപിമാർക്കും തരൂരിന്റെ നിലപാടിനോട് എതിർപ്പാണുള്ളത്.
I have been trying to get the Centres perspective on Keralas SilverLine project, but GoI seems to think ignorance is bliss. Concerns expressed on a project of such immense importance need to be addressed thru transparent & consultative deliberations w/ all stakeholders. pic.twitter.com/b0Tza9Fw7B
— Shashi Tharoor (@ShashiTharoor) December 21, 2021
Content Highlights: sashi tharoor against centre in k rail