കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൊച്ചിയിൽ ഊഷ്മള സ്വീകരണം.കണ്ണൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ വൈകിട്ട് 6.10-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, മേയർ അഡ്വ. എം. അനിൽകുമാർ, കെ.ജെ മാക്സി എം.എൽ.എ., വൈസ് അഡ്മിറൽ എം.എ. ഹമ്പി ഹോളി, സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, കോസ്റ്റ് ഗാർഡ് ഡി.ഐ.ജി. എൻ.രവി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽ കുമാർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരുമുണ്ടായിരുന്നു. കൊച്ചി താജ് മലബാർ റിസോർട്ടിലാണ് രാഷ്ട്രപതിക്കും കുടുംബാംഗങ്ങൾക്കും താമസമൊരുക്കിയിരിക്കുന്നത്. നാളെ രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡിൽ നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ രാഷ്ട്രപതി വീക്ഷിക്കും. 11.30ന് വിക്രാന്ത് സെൽ സന്ദർശിക്കും.
23-ന് രാവിലെ 10.20-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികൾക്കുശേഷം 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്ഡൽഹിക്ക് മടങ്ങും.
content highlights:president ramnath kovind reaches kochi