ഭരണസമിതി തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് അമൽ മുഹമ്മദ് പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. തനിക്ക് വേറെ ലക്ഷ്യങ്ങൾ ഇല്ലെന്നും തീരുമാനം അനുകൂലമാകാൻ പ്രാർഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read :
ലേലത്തിൽ പങ്കെടുത്തത് നിയമനടപടികൾ എല്ലാം പാലിച്ചാണ്. ലേലത്തിന് ശേഷം വാഹനം വിട്ടുനൽകാനാകില്ലെന്ന നിലപാട് ശരിയല്ല. ലേലം റദ്ദാക്കിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും അമൽ മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു. എറണാകുളം സ്വദേശിയായ അമൽ പ്രവാസിയാണ്.
ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമല്‍ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ വാഹനത്തിന് ഇരുപത്തി ഒന്ന് ലക്ഷം വരെ നൽകാൻ തയ്യാറായിരുന്നെന്ന് ലേലത്തിൽ പങ്കെടുത്ത അമലിന്റെ പ്രതിനിധി പ്രതികരിച്ചിരുന്നു. ഇതോടെയാണ് ലേലം ഉറപ്പിച്ചത് താൽക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണസമതിയുടേത് ആണെന്നും ദേവസ്വം ചെയർമാൻ പറഞ്ഞത്.
Also Read :
ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഫോർ വീൽ ഡ്രൈവ് ഓപ്ഷനാണ് ഗുരുവായൂർ നടയ്ക്കൽ മഹീന്ദ്ര കാണിക്കയായി സമർപ്പിച്ചത്. 2020 ഒക്ടോബർ രണ്ടിന് വിപണിയിൽ എത്തിയ ഈ വാഹനം ഇന്ത്യയിൽ നിലവിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഫോർ വീൽ ഡ്രൈവ് വാഹനമെന്ന വിശേഷം നേടിയിട്ടുണ്ട്. 13 മുതൽ 18 ലക്ഷം വരെയാണ് വാഹനത്തിന്റെ വിപണിവില.