തിരുവനന്തപുരം
സംസ്ഥാനത്തെ 15,655 സഹകരണ സംഘങ്ങളിൽ 6539 എണ്ണം ലാഭത്തിൽ. അപ്പെക്സ് സംഘങ്ങളിൽ ഹൗസിങ് ബോർഡ് 2.26 കോടിയുടെയും മാർക്കറ്റ് ഫെഡ് 40.4 ലക്ഷവും ലാഭമുണ്ടാക്കി. 1604 പ്രാഥമിക കാർഷിക വായ്പാ സംഘത്തിൽ 1027 എണ്ണം ലാഭത്തിലാണെന്നും 2019–-20 വർഷത്തെ ഓഡിറ്റ് കണക്ക് വ്യക്തമാക്കുന്നു.
സഹകരണ മേഖലയിലെ ആകെ നിക്ഷേപം 2,18,020 കോടി രൂപയാണ്. വായ്പാ നീക്കിയിരിപ്പ് 16,162 കോടിയും. 26,518 കോടി രൂപ കടമെടുത്തിട്ടുണ്ട്. 1791 കോടി കേന്ദ്ര ഏജൻസികളിലടക്കം നിക്ഷേപമുണ്ട്. അംഗങ്ങളുടെ ഓഹരി മൂലധനം 6989 കോടിയാണ്. ആകെ ലാഭം 597 കോടിയും നഷ്ടം 9543 കോടിയും. ആകെ അംഗസംഖ്യ 6.96 കോടിയാണ്.
സഹകരണ സംഘം രജിസ്ട്രാറുടെ കീഴിൽ 12,419 സംഘവും മറ്റു വകുപ്പുകളുടെ ചുമതലയിലെ രജിസ്ട്രാർമാരുടെ കീഴിൽ 3236 സംഘവും ഉണ്ട്. സജീവമല്ലാത്ത 121 സംഘമുണ്ട്. അടച്ചുപൂട്ടിയത് മുന്നെണ്ണവും.