ഹൈദരാബാദ് : മൂന്ന് ഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം ബാഹുബലി എന്ന ചലച്ചിത്രത്തിലൂടെ ലോകം അറിഞ്ഞ എസ്. എസ് രാജ മൗലി കന്നഡ, മലയാളം തുടങ്ങി നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ അവതരിപ്പിക്കുന്നു. ഇന്ത്യന് പുരാണങ്ങളില് നിന്നും, ആധുനിക ലോകത്തില് നിന്നുമുള്ള പ്രചോദനത്തിന്റെ ഒരു ഇതിഹാസ സംയോജനമാണ് ‘ബ്രഹ്മാസ്ത്ര’.
2022ല് സിനിമാപ്രമികള് ഏറ്റവും കൂടുതല് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ബ്രഹ്മാസ്ത്ര’. റിലീസ് തീയതി പ്രഖ്യാപനവും ശ്രദ്ധേയമായ മോഷന് പോസ്റ്റര് ലോഞ്ചും വൈറലായിരുന്നു.
ഇന്ത്യൻ പുരാണങ്ങളിലെ ആഴത്തിൽ വേരൂന്നിയ സങ്കൽപ്പങ്ങളും കഥകളും പ്രചോദനം ഉൾക്കൊണ്ട് ആധുനിക ലോകത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു പുതിയ യഥാർത്ഥ സിനിമാറ്റിക് പ്രപഞ്ചമാണിത്. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേർന്ന ഒരു മഹാകാവ്യം. രണ്ബീര് കപൂറും ആലിയ ഭട്ടും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്
ഇതുവരെ കണ്ടിട്ടില്ലാത്ത അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളൊരു ദൃശ്യാവിഷ്കാരം. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ മാഗ്നം ഓപസ് നാഗാർജുന അക്കിനേനി, രൺബീർ കപൂർ , ആലിയ ഭട്ട്, മൗനി റോയ്, അമിതാഭ് ബച്ചൻ എന്നിവരടങ്ങുന്ന മികച്ച താരനിരയോടെ 2022 സെപ്തംബർ 9 ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഇന്ത്യൻ ഭാഷകളിലായി റിലീസ് ചെയ്യും.പി ആർ ഒ-എ എസ് ദിനേശ്, ശബരി.