2021 അവസാനിക്കാൻ പോവുകയാണ്. സംഭവബഹുലമായ ഈ വർഷം തിരിഞ്ഞ് നോക്കുമ്പോൾ കൊവിഡ്-19 മഹാമാരി തന്നെയാണ് കരിനിഴലായി മുന്നിൽ നിന്നത്. എന്നാൽ മഹാമാരിക്കാലത്തേയും അതിജീവിച്ച് ലോകം മുന്നോട്ട് പോവാൻ ശ്രമിക്കുകയാണ്. പ്രതിസന്ധികൾ ഏറെയുണ്ടായിരുന്ന വർഷമായിരുന്നെങ്കിലും ഈ വർഷം നിരവധി റെക്കോർഡുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മാസ്ക് സർവത്രികമായതോടെ കുറഞ്ഞ സമയം കൊണ്ട് 10 മാസ്ക് ധരിച്ചും ഒരാൾ ഈ വർഷം ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഈ വർഷം സ്ഥാപിച്ച 5 വെറൈറ്റിയായ റെക്കോർഡുകൾ പരിചയപ്പെടാം.
കൊവിഡ്-19 മഹാമാരി ജനകീയമാക്കിയ ഒന്നാണ് മാസ്ക്. ജോർജ് പീൽ മാസ്കുമായി ബന്ധപ്പെട്ട നേടിയ റെക്കോർഡ് വിചിതമാണ്. ഏറ്റവും കുറച്ച് സമയംകൊണ്ട് 10 സർജിക്കൽ മാസ്ക് ധരിച്ചതിനുള്ള റെക്കോർഡാണ് ജോർജ് പീൽ നേടിയത്. വെറും 7.35 സെക്കന്റ് കൊണ്ടാണ് ജോർജ് പീൽ 10 സർജിക്കൽ മാസ്ക് ധരിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ജോർജ് പീലിന്റെ മാസ്ക് മാറ്റുന്ന വീഡിയോയ്ക്ക് 3.3 ലക്ഷത്തിലധികം ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്.
വലിപ്പവും ശക്തിയും സാധാരണഗതിയിൽ ഒന്നിച്ചു പോകുന്നവയാണ്. എന്നാൽ എല്ലായ്പ്പോഴും അത് അങ്ങനെ തന്നെയാവണമെന്നില്ല. ഉദാഹരത്തിന് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ബോഡി ബിൽഡർ എന്ന റെക്കോർഡ് ഈ വർഷം നേടിയ ഇന്ത്യക്കാരൻ പൃഥിക്ക് മോഹിതേയെ പരിചപ്പെടാം. മൂന്നടി നാലിഞ്ച് മാത്രമാണ് പൃഥിക്ക് മോഹിതേയുടെ ഉയരം. മഹാരാഷ്ടയിലെ റായ്‌ഗഡ് സ്വദേശിയായ പൃഥിക്ക് മോഹിതേ നിലവിൽ ഒരു ജിം ട്രെയിനർ കൂടെയാണ്.
ലോകത്തിലെ ഏറ്റവും വലിയ പാമ്പുകൾ ഏതൊക്കെ? ഒന്നാമൻ ആനകൊണ്ട തന്നെ
നാമെല്ലാവരും ചെറുപ്പത്തിൽ ഒരിക്കലെങ്കിലും ടേബിൾ ഫാനിന്റെ മുന്നിൽ ചെന്ന് നിന്ന് സംസാരിച്ചിട്ടുണ്ടാകും. നമ്മൾ സംസാരിക്കുമ്പോൾ യന്ത്രമനുഷ്യന് സമാനമായ ശബ്ദം ഉണ്ടാകും എന്നതാണ് ആകർഷണം. ഓസ്‌ട്രേലിയയിൽ നിന്നുള്ള സോ എല്ലിസും തന്റെ മുഖം ഇലക്ട്രിക്ക് ഫാനിനോട് ചേർത്ത് പിടിക്കാറുണ്ട്. ശബ്ദമുണ്ടാക്കാനല്ല, നാവ് കൊണ്ട് ഫാൻ ബ്ലെയ്ഡുകൾ പിടിച്ചു നിർത്താൻ. ഒറ്റയടിക്ക് 32 തവണ നാക്ക് കൊണ്ട് വൈദ്യുത ഫാൻ നിർത്തിയതിന്റെ ലോക റെക്കോർഡ് സോയുടെ പേരിലാണ്.
കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് സ്റ്റെഫാനി ആഴ്ചയിൽ നേടുന്നത് 38 ലക്ഷം രൂപ വരെ
കുട്ടിക്കാലത്ത് പുഴയിലും കുളത്തിലുമൊക്കെ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ സമയം വെള്ളത്തിനടിയിൽ ശ്വാസമടക്കി പിടിച്ചു നിൽക്കുന്ന കളിയുണ്ട്. ഏറ്റവും കൂടുതൽ സമയം ശ്വാസം അടക്കി പിടിച്ചു നിന്നവൻ കൂട്ടത്തിൽ ഹീറോ ആയിരിക്കും. എന്നാൽ ഇക്കാര്യത്തിൽ ലോക റെക്കോഡിനുടമയാണ് 56കാരനായ ക്രൊയേഷ്യൻ സ്വദേശി, ബുദ്ധിമിർ സോബിത്. വെള്ളത്തിനടിയിൽ 24 മിനിറ്റ് 37 സെക്കന്റ് ശ്വാസം അടക്കിപ്പിടിച്ചാണ് തന്റെ തന്നെ മുൻ റെക്കോർഡ് ബുദ്ധിമിർ സോബിത് തകർത്തത്. മുൻ റെക്കോർഡിനേക്കാൾ 34 സെക്കന്റ് ഇത്തവണ കൂടുതൽ ശ്വാസമടക്കിപ്പിച്ചു സോബിത്. റെക്കോഡ് നേടിയതുവഴിയുള്ള മാധ്യമശ്രദ്ധ ഓട്ടിസം ബാധിച്ചവരെപ്പറ്റി അവബോധം ജനങ്ങളിൽ വളർത്താനാണ് സോബിത് ശ്രമിക്കുന്നത്.
റോഡ് മുഴുവൻ കറൻസി നോട്ടുകൾ! പണം വാരിക്കൂട്ടി, തുള്ളിച്ചാടി ജനം
വിചിത്രമായ റെക്കോർഡുകൾ ഏറ്റവും രസകരമായ ഒന്ന് ഏറ്റവും ശബ്ദമേറിയ ഏമ്പക്കത്തിനുടമയാണ്. മൃഷ്ടാനഭോജനം കഴിഞ്ഞാണ് പലരും ഏമ്പക്കം വിടുക. എന്നാൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള നെവിൽ ഷാർപ്പിന്റെ ഏമ്പക്കത്തിന്റെ ശബ്ദം കേട്ടാൽ ഒരുപക്ഷെ നിങ്ങൾ ഞെട്ടിയെന്നുവരാം. 112.4 ഡെസിബലാണ് ഷാർപ്പിന്റെ ഏമ്പക്കത്തിന്റെ ശബ്ദതീവ്രത. അതായത്ത് ഒരു ഡ്രില്ലറിൽനേക്കാൾ ശബ്ദം ഷാർപ്പിന്റെ ഏമ്പക്കത്തിനുണ്ട്. 109.9 ഡെസിബലിന്റെ മുൻ റെക്കോർഡ് തകർത്താണ് 45കാരനായ നെവിൽ ഷാർപ്പ് പുത്തൻ റെക്കോർഡ് സ്ഥാപിച്ചത്.