കൊച്ചി> രാജ്യത്തെ ഏറ്റവും വലിയ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് ഫിന്‍കോര്‍പ്പും ലോകത്തെ മുന്‍നിര എന്റര്ടെയ്ന്മെന്റ് സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്ളിക്സും മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ സിനിമയായ മിന്നല്‍ മുരളിയുടെ റിലീസ് ആഘോഷമാക്കുന്നിതിനായി കൈകോര്‍ക്കുന്നു. വീക്കെന്‍ഡ് ബ്ലോക്കബസ്റ്റേഴ്സിനു വേണ്ടി സോഫിയാ പോള്‍ നിര്‍മിച്ച് ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന മിന്നല്‍ മുരളിയ്ക്കൊപ്പം മിന്നട്ടെ ലൈഫ് എന്ന ക്യാമ്പെയ്നുമായാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എത്തിയിരിക്കുന്നത്.
മിന്നല്‍ മുരളി മുന്നോട്ടു വെയ്ക്കുന്ന നല്ലതിനായുള്ള വലിയ മാറ്റം എന്ന ആശയത്തിലൂന്നിയാണ് മിന്നട്ടെ ലൈഫ് ക്യാമ്പെയിന്. കുറുക്കന്മൂല എന്ന സാങ്കല്‍പ്പികഗ്രാമത്തിലെ ആളുകളുടെ ജീവതം മിന്നല്‍വേഗത്തില്‍ മാറുന്നതും അവരുടെ പ്രതീക്ഷകളും ആത്മവിശ്വാസവും തിരിച്ചു വരാനുള്ള ശേഷിയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതും കാണിക്കുന്ന മ്യൂസിക്കല്‍ പരസ്യം മിന്നട്ടെ ലൈഫ് ക്യാമ്പെയ്ന്റെ ഭാഗമായി എത്തിക്കഴിഞ്ഞു.
മിന്നല്‍ മുരളിയുടെ സംവിധായകനായ ബേസില്‍ ജോസഫ് തന്നെയാണ് വിനയ് ഫോര്‍ട്ടും ഹരീഷ് കണാരനും മഡോണ സെബാസ്റ്റിയനും അഭിനയിക്കുന്ന പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതസംവിധനാം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന്മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ക്രിയേറ്റീവ് ഏജന്‍സിയായ ഓര്‍ഗാനിക് ബിപിഎസാണ് ഈ ക്യാമ്പെയിന്റെ ആശയരൂപീകരണവും രചനയും നടത്തിയിരിക്കുന്നത്.
തങ്ങള്‍ ഫിനാന്‍സിംഗ് ബിസിനസിലുള്ളവരാണെന്നല്ല ജീവിതങ്ങള്‍ മാറ്റിമറിയ്ക്കുന്ന ബിസിനസ്സിലുള്ളവരായാണ് സ്വയം വിലയിരുത്തുന്നതെന്ന് ഈ ക്യാമ്പെയ്നെപ്പറ്റി സംസാരിക്കവെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. ഞങ്ങളുടെ പ്രതീക്ഷ,’ അദ്ദേഹം പറഞ്ഞു.
ഒരു സാധാരണക്കാരന് സൂപ്പര്‍ഹീറോ ആയി മാറുന്നത് കാണിയ്ക്കുന്ന മിന്നല്‍ മുരളി മാറ്റം എന്നതിന്റെ നിഷേധിക്കാനാവത്ത വലിയ ശക്തിയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് നെറ്റ്ഫ്ളിക്സ് ഇന്ത്യ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍ഷിപ്സ് ഡയറക്ടര്‍ ശില്‍പ്പ സിംഗ് പറഞ്ഞു.
മിന്നല്‍ മുരളി എത്തുന്ന ക്രിസ്മസ്-പുതുവത്സര സീസണ് പ്രമാണിച്ച് പ്രതിമാസം 57 പൈസ എന്ന വളരെ താഴ്ന്ന പലിശനിരക്കിലുള്ള മിന്നല്‍ ഗോള്‍ഡ് ലോണും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.