പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയ്ക്ക നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. സംഭവത്തിൻ്റെ വീഡിയോ ഐജി പരിശോധിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. കുട്ടി കരഞ്ഞത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി റിപ്പോര്‍ട്ട് തള്ളുകയായിരുന്നു.
അതേസമയം, സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചത്. കുട്ടിയ്ക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. നമ്പി നാരായണനു നൽകിയതു പോലെ ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടിയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.
Also Read:
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി നഷ്ടപരിഹാരത്തിന് അര്‍ഹയാണെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിനെ അറിയിച്ചത്. വലിയ മാനസിക പീഡനമാണ് പെൺകുട്ടി നേരിടേണ്ടി വന്നതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് നഷ്ടപരിഹാരത്തുക നിശ്ചയിക്കാനും പെൺകുട്ടിയുടെ അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചിരുന്നു. നഷ്ടപരിഹാരം നൽകണമെന്ന കോടതി നിര്‍ദേശം തള്ളിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു.
Also Read:
തിരുവനന്തപുരം ആറ്റിങ്ങലിലായിരുന്നു എട്ടു വയസുകാരിയെയും അച്ഛനെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ അധിക്ഷേപിക്കുകയും പൊതുസ്ഥലത്തു വെച്ച് ചോദ്യം ചെയ്യുകയും ചെയ്തത്. പോലീസ് വാഹനത്തിൽ വെച്ച മൊബൈൽ ഫോൺ കുട്ടി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ പിന്നീട് ഫോൺ വാഹനത്തിനുള്ളിൽ നിന്നു തന്നെ കണ്ടെത്തുകയായിരുന്നു.