മുംബൈ > നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്ന പനാമ പേപ്പര്‍ വെളിപ്പടുത്തലുകളുടെ അടിസ്ഥാനത്തിൽ ബോളിവുഡ് നടി ഐശ്വര്യ റായിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് നൽകി. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടടൊണ് ഇഡി ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയത്.
നികുതി വെട്ടിച്ച് വിദേശത്ത് പണം നിക്ഷേപിച്ചെന്ന ആരോപണത്തിൽ നടിയിൽ നിന്ന് ഇഡി വിശദീകരണം തേടുമെന്നാണ് സൂചന. നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നടിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണയും നടി സാവകാശം തേടുകയായിരുന്നു. ഇന്ന് ഐശ്വര്യ റായി അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.