ലോക് സഭയിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ, എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അന്നത്തെ രാഷ്ട്രീയ സാഹചര്യം ഹൈബി വ്യക്തമാക്കിയത്. എംഎൽഎ എന്ന നിലയിൽ താൻ സംസ്ഥാന രാഷ്ട്രീയത്തിൽ സന്തുഷ്ടനായിരുന്നു. അതിനിടെയാണ് ലോക് സഭയിലേക്ക് മത്സരിക്കണമെന്ന നിർദേശം വന്നത്. അത് വേണമോയെന്ന് താൻ ബന്ധപ്പെട്ടവരോട് ചോദിച്ചിരുന്നെന്നും ഹൈബി പറഞ്ഞു.
Also Read :
പി രാജീവ് പാർലമെന്‍റിലേക്ക് ജയിച്ചാൽ എറണാകുളത്തിന്‍റെ രാഷ്ട്രീയ സ്വഭാവത്തെ ബാധിക്കുമെന്ന ആശങ്ക എല്ലാവരും ചൂണ്ടിക്കാട്ടി. പിന്നീട് സിപിഎമ്മിന് അനുകൂലമായി കാര്യങ്ങൾ മാറിയേക്കാം. ആ റിസ്ക് കോൺഗ്രസിന് എടുക്കാൻ കഴിയാത്തതിനാൽ, അത് തടയുക എന്ന ഉത്തരവാദിത്വം ഏൽപ്പിക്കുകയാണെന്നാണ് നേതൃത്വം പറഞ്ഞത്. അതല്ലാതെ പാർലമെന്‍റിലേക്ക് മത്സരിക്കണമെന്ന ആഗ്രഹം ആ സമയത്ത് തനിക്ക് ഉണ്ടായിരുന്നില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു.
Also Read :
സ്ഥാനാർഥി നിർണയ വേളയിൽ യുഡിഎഫിന്‍റെ അനായാസ ജയം ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോയെന്നും ഹൈബി ഈഡൻ ചോദിക്കുന്നു. എംഎൽഎ ആയി ഒരു പ്രശ്നവും ഇല്ലാതെ പോയിരുന്ന ഒരാൾ പെട്ടെന്ന് പാർലമെന്‍റിലേക്ക് പോകേണ്ടിയിരുന്നോ എന്ന ചിന്ത ഉണ്ടായെങ്കിലും, വളരെ സജീവമായി തന്നെയാണ് ഞാൻ പാർലമെന്‍റിലെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.