തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പിലുണ്ടായ പ്രശ്നങ്ങൾ വ്യക്തിപരമായി ബാധിച്ചിരുന്നോ എന്ന ചോദ്യത്തിനോടാണ് ഹൈബി മനസ് തുറന്നത്. തന്റെ പിതാവുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് ചെന്നിത്തല, അദ്ദേഹം കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് താൻ കെഎസ്യു പ്രസിഡന്റായത്. വിഡി സതീശനും താനും ഒരേ ജില്ലയിലുള്ളവരാണ് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് അദ്ദേഹം. ഇരുവരും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരാൻ ശ്രമിച്ചപ്പോൾ ഇടയിൽ പ്രവർത്തിച്ചത് താനും അൻവർ സാദത്തുമായിരുന്നെന്നും ഹൈബി ഈഡൻ പറയുന്നു.
Also Read :
ഒരു സമവായം സൃഷ്ടിക്കാനായി ഏറ്റവും ഒടുവിലത്തെ ദിവസം വരെ താനും അൻവർ സാദത്തും ശ്രമിച്ചു. പക്ഷേ നിർഭാഗ്യവശാൽ സമവായം രൂപപ്പെട്ടില്ല. അങ്ങനെ ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകാൻ പാടില്ലായിരുന്നു എന്നാണ് താൻ ഇപ്പോഴും കരുതുന്നതെന്നും ഹൈബി ഈഡൻ പറയുന്നു. വിഡി സതീശനും ഹൈബി ഈഡനും ഒരേനിലപാട് സ്വീകരിക്കണമെന്നായിരുന്നു താൻ ആഗ്രഹിച്ചത്. ഒരാളെ മറ്റേയാൾ പിന്തുണക്കുന്ന സമീപനമാണ് താൻ പ്രതീക്ഷിച്ചത്. അതിനായി അവസാനം വരെ പരിശ്രമിച്ചെന്നും പക്ഷേ അത് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read :
വിഡി സതീശനും ചെന്നിത്തലയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അത് തീരുമെന്ന് നൂറു ശതമാനവും തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. അവർ ഒരുമിച്ച് പോകേണ്ടത് പാർട്ടിയുടെ പ്രധാനപ്പെട്ട ആവശ്യമാണ് നേരത്തെയും അവർ തമ്മിലെ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.