ആലപ്പുഴ > എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. മുഖ്യപ്രതിയുൾപ്പെടെയാണ് പിടിയിലായത്. ഗൂഢാലോചനയിലും കൊലപാതകത്തിലും ഇവർക്ക് പങ്കുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ആകെ പത്തുപേരാണ് പ്രതികൾ. ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജിതമാണ്. രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നു. കൊലപാതകങ്ങളിലെ ഉന്നത ഗൂഢാലോചന അന്വേഷിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.