Also Read :
സോഷ്യൽ എൻജിനീയറിങ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതൽ വർഗീയ ശക്തികളുമായി മാറി മാറി സിപിഎമ്മിനുള്ള ബന്ധമാണ് അപകടമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിക്കാരും എസ്ഡിപിഐക്കാരും പ്രതിപട്ടികയിലുള്ള കേസുകളിൽ കുറ്റവാളികളെ പിടിക്കാൻ പോലിസിന് താൽപര്യമില്ല. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുന്നു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ബിജെപിയുടേയും എസ്ഡിപിഐയുടേയും ശ്രമമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Also Read :
ഭൂരിപക്ഷ വർഗിയതയേയും ന്യൂനപക്ഷ വർഗീയതയേയും മാറി മാറി പുണരുന്ന സർക്കാരാണ് സംസ്ഥാനത്തെ ഈ സ്ഥിതിയിൽ എത്തിച്ചത്. പൊതു രാഷ്ട്രീയത്തിൽ അപ്രസക്തരായവർ ഒരു ഇടം കണ്ടെത്തുന്നതിന് നടത്തുന്ന കൊലപാതകങ്ങളാണിത്. വർഗീയതയുടെ കെണിയിൽ മലയാളികൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
Also Read :
സംസ്ഥാനത്ത് വർഗീയ ചേരിതിരിവുണ്ടാകാതിരിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചാൽ പിന്തുണയ്ക്കും. മറിച്ച് ഇതിൽ നിന്ന് ലാഭം ഉണ്ടാക്കാനാണ് സർക്കാർ ശ്രമമെങ്കിൽ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ മതേതരത്വം സംരഷിക്കണമെങ്കിൽ ആർഎസ്എസും എസ്ഡിപിഐയും ഒരുക്കുന്ന കെണിയിൽ വീഴാതിരിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് വ്യക്തമാക്കി.