തിരുവനന്തപുരം > കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച 50,000 രൂപ സഹായത്തിന് അപേക്ഷിക്കാം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് 36 മാസം 5000 രൂപ വീതവും ലഭിക്കും. മരണ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് അപേക്ഷയ്ക്കൊപ്പം വയ്ക്കണം.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: relief.kerala.gov.in. അക്ഷയകേന്ദ്രം വഴിയും അപേക്ഷിക്കാം. തിങ്കളും ചൊവ്വയും ക്യാമ്പ് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം ഉറപ്പാക്കാൻ തിങ്കളും ചൊവ്വയും താലൂക്ക് ഓഫീസുകളിലും ക്യാമ്പ് നടത്തും. വാർഡ് മെമ്പർമാർ ഗുണഭോക്താക്കളുമായെത്തി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.