ബിജെപിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക പാർട്ടികളാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം നേരത്തെ തീരുമാനമെടത്തിരുന്നു.
Also Read:
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതു കക്ഷികൾ ഒന്നിച്ചു മത്സരിക്കും. ഇവിടങ്ങളിൽ പ്രാദേശിക കക്ഷികളുമായി സഖ്യം ചേരും.
Also Read:
പ്രാദേശിക പാർട്ടികൾ നേതൃത്യം നൽകുന്ന സഖ്യത്തിൽ കോൺഗ്രസ് പങ്കാളിയാണെങ്കിൽ ആ സഖ്യത്തിൽ ചേരുന്നതിന് വിലക്കില്ല. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാം.
ബംഗാൾ മാതൃകയിലുള്ള സഖ്യത്തിന്റെ പേരിൽ സിപിഎമ്മിൽ ഭിന്നത നിലനിന്നിരുന്നു. പ്രാദേശിക പാർട്ടികളുമായി സഹകരിച്ചാൽ മതിയെന്ന വാദമാണ് കേരള ഘടകം ഉയർത്തിയത്. കോൺഗ്രസിന് ബിജെപിയെ ചെറുക്കാൻ കഴിയില്ലെന്ന നിരീക്ഷണമാണ് കേരള ഘടകം മുന്നോട്ടുവെച്ചത്.