തിരുവനന്തപുരം > സ്ത്രീധനം ഉൾപ്പെടെ സമൂഹത്തിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ ഒരുമിച്ച് പോരാടിയാൽ മാറ്റം സൃഷ്ടിക്കാമെന്ന് നടി നിമിഷ സജയൻ. ഒറ്റയ്ക്ക് പോരാടിയാൽ മാറ്റമുണ്ടാകില്ല. യോജിച്ചുള്ള പോരാട്ടത്തെ എല്ലാവരും പിന്തുണയ്ക്കണം. കുടുബശ്രീ മുഖേന സമൂഹത്തിൽ വലിയ മാറ്റമുണ്ടായെന്നും നിമിഷ പറഞ്ഞു. സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു താരം. ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡറാണ് നിമിഷ.