ന്യൂഡൽഹി
മലയാളി മനുഷ്യാവകാശ പ്രവർത്തകൻ റോണ വിൽസനും പെഗാസസ് ചാരപ്പണിക്ക് ഇരയായെന്ന് അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനത്തിന്റെ സ്ഥിരീകരണം. റോണയുടെ ഐ ഫോണിൽ നുഴഞ്ഞുകയറി രേഖകൾ നിക്ഷേപിച്ചെന്നും 2017 മുതൽ ചോര്ത്തല് നടന്നെന്നും മസച്യുസറ്റ്സ് ആസ്ഥാനമായ ആഴ്സണൽ കൺസൾട്ടിങ്സ് റിപ്പോർട്ടിൽ പറയുന്നു. തടവുകാരുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന റോണ വിൽസനെ 2018ലെ ഭീമ കൊറേഗാവ് കേസിൽ പ്രതിയാക്കി മുംബൈ ജയിലിൽ തടവിലാക്കിയിരിക്കുകയാണ്.
2017 ജൂലൈ–- 2018 മാർച്ച് കാലത്താണ് റോണയുടെ ഫോണിൽ എൻഎസ്ഒയുടെ പെഗാസസ് ചാരപ്പണി നടന്നത്. എസ്എംഎസ് വഴി ലിങ്കുകൾ അയച്ചാണ് നുഴഞ്ഞുകയറിയത്. ഇത്തരം 15 എസ്എംഎസ് വന്നെന്ന് മെയ്നർ പറഞ്ഞു.















