90 ഡേ ഫിയാൻസ് എന്ന ഷോയിൽ പങ്കെടുത്തിട്ടുള്ള സ്റ്റെഫാനി മാറ്റോ, തന്റെ കീഴ്ശ്വാസം ചെറിയ ജാറിലാക്കിയ ശേഷം ഒന്നോ രണ്ടോ റോസാപ്പൂവിന്റെ ദളങ്ങളും ചേർത്താണ് വിൽക്കുന്നത്. ഓരോ ഉപഭോക്താവിനും വ്യക്തിഗത കുറിപ്പും പാഴ്സലിൽ സ്റ്റെഫാനി ചേർക്കും.
“എന്റെ കീഴ്ശ്വാസം വളരെ മികച്ചതാണെന്ന് ഞാൻ കണ്ടെത്തി. മാത്രമല്ല രസകരവും വിചിത്രവും വ്യത്യസ്തവുമായ ഒന്ന് കൂടിയാണ്,” 31 വയസ്സുള്ള സ്റ്റെഫാനി ബസ്ഫീഡിനോട് പറഞ്ഞു. “കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗഹൃദ പ്ലാറ്റ്ഫോമിൽ ഞാൻ പ്രവർത്തിക്കുന്നു. ത്യസ്ത തരം സ്ഥലങ്ങളെയും വിപണികളെയും കുറിച്ച് എനിക്ക് ഇത് അറിവ് തന്നു. എന്റെ ധരിച്ച ബ്രാ, പാന്റീസ്, മുടി, ഞാൻ കുളിച്ച വെള്ളം മുതലായവ വാങ്ങാൻ ആഗ്രഹിക്കുന്ന പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും എനിക്ക് കുറച്ച് സന്ദേശങ്ങൾ ലഭിച്ചു. ഇതിൽ നിന്നാണ് ഇങ്ങനെ ഒരു ബിസിനസ്സ് സാദ്ധ്യത ഞാൻ കണ്ടെത്തിയത്”, സ്റ്റെഫാനി പറയുന്നു.
ബീൻസ്, പ്രോട്ടീൻ മഫിൻ, തൈര്, പുഴുങ്ങിയ മുട്ട, ചിലപ്പോൾ പ്രോട്ടീൻ ഷേക്ക് എന്നിവ കഴിച്ചാണ് താൻ ഏറ്റവും മികച്ച കീഴ്ശ്വാസം പുറപ്പെടുവിക്കുന്നത് എന്ന് സ്റ്റെഫാനി ഒരു ഇൻസ്റ്റാഗ്രാം വിഡിയോയിൽ പറയുന്നുണ്ട്. പൂവിന്റെ ഇതളുകൾ സുഗന്ധം ആഗിരണം ചെയ്യുകയും കീഴ്ശ്വാസം “കൂടുതൽ നീണ്ടുനിൽക്കുകയും” ചെയ്യുന്നുവെന്ന് സ്റ്റെഫാനി പറയുന്നു.
ഇതാദ്യമായല്ല ഒരാൾ തന്റെ കീഴ്ശ്വാസം വിറ്റ് പണം നേടുന്നത്. ‘ഇന്റർനെറ്റിലെ കീഴ്ശ്വാസ രാജ്ഞി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന
എന്ന് പേരുള്ള സ്ത്രീയും ‘വളി’ വിറ്റ് ലക്ഷങ്ങൾ നേടുന്ന വ്യക്തിയാണ്. ഇതുവരെ ലഷ് ഈ രീതിയിൽ നേടിയ പണം എത്രയെന്നോ? 25,000 ഡോളറിലധികം, അതായത് ഏകദേശം 18.5 ലക്ഷം രൂപ.