Also Read:
എറണാകുളത്താണ് പുതിയ രണ്ട് കേസുകളും റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നത്. ഭര്‍ത്താവിൻ്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിൽ ആറു പേരും ഭാര്യയുടെ പട്ടികയിൽ ഒരാളുമുണ്ട്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്ന സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് കൂടുതൽ കേസുകള്‍ കേരളത്തിൽ സ്ഥിരീകരിക്കുന്നത്.
ഇതിനിടെ കോംഗോയിൽ നിന്ന് എറണാകുളത്തെത്തി ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഈ മാസം ഏഴു മുതൽ 11 വരെ ഇയാള്‍ സഞ്ചരിച്ച വഴിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയ ആരോഗ്യവകുപ്പ് ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഇന്നലെയാണ് ഇയാള്‍ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ ഫലം നെഗറ്റീവാണ്.
Also Read:
ഒമിക്രോൺ നിസ്സാരമെന്നു കരുതി തള്ളിക്കളയരുതെന്നും ഒമിക്രോണിന് കൊവിഡ് 19 ഡെൽറ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷിയുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി ഇതിനോടകം 101 ഒമിക്രോൺ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിലെ 90 ശതമാനം കൊവിഡ് 19 കേസുകളും ഒമിക്രോൺ മൂലം ഉണ്ടായതാണ്. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും ആള്‍ക്കൂട്ടങ്ങളും ആഘോഷങ്ങളും നിയന്ത്രിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നല്‍കി. 19 ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുതലാണെന്നും കേന്ദ്രം അറിയിച്ചു.
ഡൽഹിയിൽ 10 പേര്‍ക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തു മാത്രം രോഗികളുടെ എണ്ണം 20 ആയി ഉയര്‍ന്നിട്ടുണ്ട്.