വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കണമെങ്കിൽ സര്‍ക്കാരിൻ്റെ ഭാഗത്തു നിന്ന് സഹായം ഉണ്ടാകണമെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്. നികുതി ഇളവ് നല്‍കുകയോ ഡീസലിന് സബ്സിഡി അനുവദിക്കുകയോ ചെയ്യണമെന്നാണ് ബസുടമകളുടെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകും. വിദ്യാര്‍ഥികളുടെ യാത്രാക്കൂലി വര്‍ധിപ്പിക്കാതെയുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഒരു മാസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഗതാഗതമന്ത്രി ഉറപ്പു നല്‍കിയിരുന്നുവെന്നും ഇത് നടക്കാതെ വന്നതോടെയാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്നും ബസുടമകള്‍ വ്യക്തമാക്കി.
Also Read:
ചര്‍ച്ച നടന്ന് ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ലെന്നാണ് സമരസമിതി ഭാരവാഹികള്‍ പറയുന്നത്. സ്വകാര്യ ബസ് വ്യവസായ മേഖലയെ സംരക്ഷിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശഅയപ്പെട്ടു. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുണ്ടെന്നും കൂടാതെ സാങ്കേതിക, ധനകാര്യ വിദഗ്ധരുണ്ടെന്നും ബസ് ഓടിക്കാൻ എന്തു ചെലവു വരുമെന്ന് സര്‍ക്കാര്‍ ഈ വിദഗ്ധരോട് ആരായണമെന്നും സമര സമിതി ആവശ്യപ്പെട്ടു. സ്റ്റേജ് കാരിയര്‍ ബസുകള്‍ക്ക് ലഭിക്കുന്ന ആ വരുമാനത്തിന് അനുസരിച്ചുള്ള ബസ് ചാര്‍ജ് വര്‍ധനവാണ് ആവശ്യപ്പെടുന്നതെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
Also Read:
സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ് ഉള്‍പ്പെടെ യാത്രാക്കൂലി വര്‍ധിപ്പിക്കാൻ തീരുമാനമായിരുന്നു. ബസ് ചാര്‍ജ് കുറഞ്ഞത് പത്ത് രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. ബസുടമകളുമായി ചര്‍ച്ച നടത്തിയ ഗതാഗതമന്ത്രി ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാൻ ഇനിയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബസുടമകള്‍ സമരവുമായി മുന്നോട്ടു പോകുന്നത്.