കണ്ണൂരിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ് ഇന്നലെത്തെ ഉയർന്ന താപനില. പകൽസമയങ്ങളിൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്. അടുത്തദിവസങ്ങളിലും മഴ വിട്ടുനിൽക്കാൻ തന്നെയാണ് സാധ്യത.
Also Read :
കഴിഞ്ഞദിവസം കോട്ടയത്തായിരുന്നു രാജ്യത്തെ സമതലങ്ങളിലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 35.6 ഡിഗ്രി സെൽഷ്യസ് തന്നെയായിരുന്നു ഇത്. ഒരാഴ്ചയ്ക്ക് മുമ്പ് ചക്രവാതചുഴിയുടെയയും മറ്റും സ്വാധീനഫലമായി ശക്തമായ മഴയും പ്രളയ സമാനമായ സാഹചര്യവും ഉണ്ടായിരുന്ന ജില്ലയാണ് കനത്ത ചൂടിലേക്ക് മാറിയിരിക്കുന്നത്.
അതേസമയം കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കായി യൂറോപ്യൻ ഏജൻസികളുടെ സഹായം തേടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു. എട്ടു വിദേശ ഏജൻസികളുടെ പ്രവചനത്തിന്‍റെ കൃത്യത പഠിച്ച വിദഗ്ധ സമിതി ഉടൻ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കേരളത്തിൽ അപകടകരമായ കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കാലാവസ്ഥ പ്രവചനത്തിൽ കൂടുതൽ കേന്ദ്ര സഹായം തേടിയതായും റവന്യൂ മന്ത്രി പറഞ്ഞു.
Also Read :
നിലവിൽ വടക്കൻ കേരളത്തിലെ ജില്ലകളിലൊന്നും മഴയ്ക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഇതിന പുറമെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിലൊന്നും മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടില്ല.