തിരുവനന്തപുരം
മദ്യഷോപ്പിലെ നീണ്ടക്യൂ ഇനി ഓർമയാകും. മദ്യം വാങ്ങാൻ ഓൺലൈൻ ബുക്കിങ് എളുപ്പമാക്കി ബിവറേജസ് കോർപറേഷൻ മദ്യഷോപ്പുകൾ കംപ്യൂട്ടർവൽക്കരിച്ചു. 222 ഔട്ട്ലറ്റുകളാണ് ഒരു കുടക്കീഴിലാക്കിയത്. എല്ലാ ഷോപ്പുകളിലും അതാതിടത്തെ മദ്യത്തിന്റെ ലഭ്യതയും വിലയും സൂചിപ്പിക്കുന്ന എൽഇഡി ഡിസ്പ്ലേ ബോർഡും സ്ഥാപിക്കും.
ബെവ്കോയുടെ ksbc.co.in വെബ്സൈറ്റ്, facebook.com/KSBCBEVCO/ഫെയ്സ്ബുക്ക് പേജ്, instagram.com/ksbc_bevco ഇൻസ്റ്റഗ്രാം എന്നിവയിൽ ബുക്കിങ്ങിനുള്ള ലിങ്ക് കാണാം. ടോക്കൺ സംവിധാനമാണ് ഏർപ്പെടുത്തിയത്. ടോക്കൺ ലഭിച്ചാൽ നിർദിഷ്ട ഷോപ്പിൽനിന്നും 15 ദിവസത്തിനകം മദ്യം വാങ്ങിയാൽ മതി.