Also Read :
ജില്ലാ സെക്രട്ടറിക്കെതിരെ വിമർശനമുന്നയിച്ച പി എൻ ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി അടക്കമുളളവരോട് തന്റെ അംഗത്വവും ഇല്ലാതാക്കിയേക്കു എന്നു പറഞ്ഞാണ് ജില്ലാ സമ്മേളനത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്ക് നടത്തിയത്. ഇതാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്.
വ്യാഴാഴ്ച നടന്ന ജില്ല കമ്മിറ്റിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം വേദിയിലിരിക്കെയാണ് പി എൻ ബാലകൃഷ്ണന്റെ പ്രതിഷേധമുണ്ടായത്. അകാരണമായി ജില്ലാ കമ്മിറ്റിയിൽ നിന്നും തന്നെ ഒഴിവാക്കുന്നുവെന്നും ഇതിൽ പ്രതിഷേധമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Also Read :
ഇതിന് പിന്നാലെ സെക്രട്ടറി അടക്കമുള്ള ആളുകളോട് തന്റെ അംഗത്വം കൂടി ഇല്ലാതാക്കിയേക്കൂ എന്നും പറഞ്ഞതിന് ശേഷമാണ് സമ്മേളനം ബഹിഷ്കരിച്ചത്. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയാൽ പിന്നെ അവിടെ ഇരിക്കേണ്ട കാര്യമില്ലെന്നാണ് ഇദ്ദേഹത്തിന്‍റെ പ്രതികരണം.
46 അംഗ ജില്ലാ കമ്മിറ്റിയെയും 12 പേർ ഉൾപ്പെടുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയുമാണ് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. പഴയ ജില്ലാ കമ്മിറ്റിയിൽ നിന്ന് നാല് പേരെ ഒഴിവാക്കുകയും ചെയ്തു. രണ്ട് പേർ സ്വയംമാറി നിന്നപ്പോൾ രണ്ട് പേരെ ഒഴിവാക്കുകയായിരുന്നെന്ന് നേതാക്കൾ വ്യക്തമാക്കി. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതിന് പിന്നാലെ തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പിഎൻ ബാലകൃഷ്ണന്റെ ബഹിഷ്കരണം.
Also Read :
എറണാകുളം ജില്ലയിലെ 16 ഏരിയാ സമ്മേളനങ്ങളിലും മത്സരമില്ലാതെ സെക്രട്ടറി തെരഞ്ഞെടുപ്പ് നടത്തിയത് എന്ന അവകാശവാദത്തിന് ബലകൃഷ്ണന്റെ ഇറങ്ങിപ്പോക്ക് തടസമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.