ഇപ്പോള്‍ ബിസിസിഐ ഭരിക്കുന്നത് കോഹ്ലിയല്ല ഗാംഗുലിയാണ്, കുംബ്ലെയെ അപമാനിച്ച് ഇറക്കി വിട്ടത് വിസ്മരിച്ചുകൂടാ. അതിനുള്ള മറുപടി കൂടിയാണ് ദാദ പ്രസിഡന്റായി വന്നപ്പോൾ കൊഹ്‌ലിയോട് ചെയ്ത് തീർത്തത്.
ദാദ പ്രസിഡന്റായി വരുന്ന മുന്നേ ഇന്ത്യന്‍ ക്രിക്കെറ്റിന്റെ കംപ്ലീറ്റ് നിയന്ത്രണം കോഹ്ലിയുടെ കൈയിലായിരുന്നുവെന്ന് മുന്‍ ബിസിസിഐ ഭാരവാഹിയായിരുന്ന രാമചന്ദ്ര ഗുഹ എഴുതിയ ലേഘനം ഉണ്ടായിരുന്നു. ബിസിസിഐ കോഹ്ലിക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന മുണ്ഡന്മാരാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. തെളിവ് വേണമെങ്കില്‍ ഞാന്‍ തരാം.
പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല. ആ ഒരു പവര്‍ ദുരുപയോഗം ചെയ്ത് കുംബ്ലെയെ പോലെത്തെ ഒരു ഇതിഹാസതാരത്തെ അപമാനിച്ച് പറഞ്ഞയച്ചത് പെട്ടെന്നാര്‍ക്കും സഹിക്കാന്‍ കഴിഞ്ഞിട്ടില്ല. കുംബ്ലെക്ക് ഫാന്‍ ബേസ് അധികമില്ലാത്തതിനാലോ കോഹ്ലിക്ക് ഫാന്‍ ബേസ് അധികമുള്ളതുകൊണ്ടോ പലരും അത് കുംബ്ലെയുടെ കുറ്റമാണെന്ന് പറഞ്ഞ് പഴിചാരി. കുംബ്ലെയുടെ സ്ഥാനത് ഒരു പക്ഷെ സച്ചിനായിരുന്നു ആ അപമാനം നേരിട്ടിരുന്നെങ്കില്‍ എന്നൊന്ന് ചിന്തിച്ചാല്‍ ആ കാര്യത്തിന്റെ ഗൗരവം മനസിലാക്കാം.
എന്തൊക്കെ പറഞ്ഞാലും ദാദ ബിസിസിഐ പ്രസിഡന്റായ ശേഷം കോഹ്ലി അനുഭവിച്ച് പോന്നിരുന്ന അനിഷേധ്യമായ പവര്‍ ഇല്ലാതായി. കൂടാതെ മികച്ചൊരു ടീമിനെ കിട്ടിയിട്ടും ഐസിസി ടൂര്‍ണമെന്റുകളിലെ തുടര്‍ തോല്‍വികളും കോലിയെന്ന ബാറ്റ്‌സ്മാന്റെ ഫോമൗട്ടും കോഹ്ലിയുടെ പവര്‍ ഇല്ലാതാക്കി. രോഹിത്തെന്ന ഏറ്റവും മികച്ച ടി20 ക്യാപ്റ്റന്റെ ഉയര്‍ച്ചയും കോഹ്ലിക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കി.
ടി20 ക്യാപ്റ്റന്‍സി മാത്രം ഒഴിഞ്ഞ കോഹ്ലി, ടെസ്റ്റ് അല്ലെങ്കില്‍ ഏകദിന ക്യാപ്റ്റന്‍സിയുടെ തീരുമാനം ബോഡിന്റെ യുക്തിക്കനുസരിച്ച് തീരുമാനിക്കാം എന്ന് വ്യകതമായി പറഞ്ഞിട്ടുണ്ട്. ആ യുക്തിക്കനുസരിച്ച് എടുത്ത തീരുമാനമാണ് കോഹ്ലിയെ പുറത്താക്കി രോഹിതിനെ ക്യാപ്റ്റനാക്കുക എന്നുള്ളത്. ഇനി ഒന്നര മണിക്കൂര്‍ മുന്നേ അറിയച്ചതാണോ തെറ്റ്? കണക്കാക്കി പോയി. കുംബ്ലെ ഒരു കത്തെഴുതി ഇറങ്ങി പോയതൊന്നും പെട്ടെന്ന് മറക്കാന്‍ പറ്റില്ലല്ലോ.
ദാദ ചെയ്തത് രണ്ടേ രണ്ട് തെറ്റുകളാണ്. ഒന്ന്, കോഹ്ലിയെ പുറത്താക്കിയതാണെന്ന് മീഡിയാസിനോട് വ്യക്തമായി പറയാഞ്ഞത്. രണ്ട്, ഈ ടി20 ലോക കപ്പിന് മുന്നേ തന്നെ രോഹിതിനെ ക്യാപ്റ്റനാക്കി നിയമിക്കാഞ്ഞത്.
ഇപ്പോള്‍ ദാദയെ അപഹസിക്കുന്നവരോടും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരോടും ഒന്നേ പറയാനുള്ളു- ”മഴ പെയ്ത് നനഞ്ഞിട്ടില്ല പിന്നെയാണ് മരം പെയ്തിട്ട് നനയുന്നത്!