ഡിസംബർ ഏഴിന് പുലർച്ചെ AI 934 വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തി. തുടർന്ന് ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതായിരുന്നു. എന്നാൽ കലൂർ, പാലാരിവട്ടം, മരട് പ്രദേശങ്ങളിൽ ഇയാൾ സന്ദർശിച്ചു.
ഒമ്പതാം തിയതി സ്വന്തം കാറിൽ രാവിലെ പത്ത് മണിക്ക് പുതിയകാവിലെ ആയുർവേദ ആശുപത്രിയിൽ ആർടിപിസിആർ പരിശോധനയ്ക്ക് പോയി.
പത്താം തിയതി ഊബർ ടാക്സിയിൽ റിനൈ മെഡിസിറ്റി ആശുപത്രി സന്ദർശിച്ചു. ശേഷം വൈകിട്ട് അഞ്ച് മണിക്ക് അറേബ്യൻ ഡ്രൈംസ് ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചു. 6.15 ന് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങി. അന്നുതന്നെ സഹോദരനൊപ്പം അബാദ് ന്യൂക്ലിയസ് മാളിലെ മാക്സ് സ്റ്റോറിലെത്തി.
പതിനൊന്നാം തിയതി സ്വന്തം കാറിൽ റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തിയ രോഗി ആർടിപിസിആർ ടെസ്റ്റിന് സാമ്പിൾ നൽകിയെന്നും റൂട്ട് മാപ്പിൽ പറയുന്നു.
സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ പ്രത്യേക സാഹചര്യത്തില്‍ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാല്‍ ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.