മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ (എംജിഎച്ച്) ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനത്തിൽ ചിലർക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ ഉറങ്ങേണ്ടതുണ്ടെന്നും അത്തരക്കാർ ഉറങ്ങാനായി ജനിച്ചവരാണ് എന്ന് പറഞ്ഞാൽ തെറ്റില്ല എന്നും വെളിപ്പടുത്തുന്നു. ഗവേഷകർ 4,52,633 പേരുടെ ജനിതക വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. പഠനത്തിൽ പങ്കെടുത്തവരോട് പകൽ എത്ര തവണ ഉറങ്ങുന്നു എന്ന് ചോദിച്ചു. ഒപ്പം അവരുടെ ഉറക്കം പരിശോധിക്കാൻ ഡാറ്റ ആക്റ്റിവിറ്റി മോണിറ്ററോ ആക്സിലറോമീറ്ററോ നൽകി.
പകൽ ഉറങ്ങുന്നത് നമുക്കിടയിൽ മടിയുടെ സൂചനയാണ്. പക്ഷെ നമ്മൾ എന്താണ് പകൽ ഉറങ്ങുന്നത് എന്നതിന് കാരണമാകുന്ന ജൈവിക ഘടകങ്ങൾ കണ്ടെത്താൻ ശ്രമിക്കേണ്ടത് പ്രധാനമാണ്,” ഡോ ഹസൻ ദഷ്തി പറഞ്ഞു. പഠനത്തിൽ നിന്നുള്ള കണ്ടെത്തൽ അനുസരിച്ച് രണ്ട് തരത്തിലാണ് പകലുറക്കം നമുക്കുണ്ടാവുന്നത്. ഒന്നാമത്തെ കാരണം ഉറക്കക്കുറവ് തന്നെ. രാത്രി വൈകി ഉറങ്ങുന്നതോ, ആവശ്യമായ ഉറക്കമില്ലാതെ പകൽ നേരത്തെ എഴുനേൽക്കുന്നതും പകലുറക്കത്തിന് കാരണമാവും.
എന്നാൽ കൃത്യമായ ഉറക്കമുള്ളവരിൽ ചിലരും പകൽ ഉറങ്ങുന്നത് കാണാം. ഇത്തരം വ്യക്തികൾക്ക് സാധാരണ ഒരു വ്യക്തിയ്ക്ക് വേണ്ടുന്നതിലും കൂടുതൽ ഉറക്കം ആവശ്യമാണ്. ഹോർമോൺ വ്യത്യാസങ്ങൾ മൂലമാകാം ഇത്. ചിലരുടെ കാര്യത്തിൽ ഈ ഹോർമോൺ വ്യതിയാനം കൂടുതലാവും. അവർക്ക് വളരെയേറെ ഉറക്കം വേണ്ടി വരും. ഇത്തരക്കാരോട് നീ ഉറങ്ങാനായി ജനിച്ചവനാണോ? എന്ന് ചോദിച്ചാൽ മറുപടി അതെ എന്നാവും.