പത്തനംതിട്ട > വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കാന്‍ വസ്തു ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഓമല്ലൂര്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കിടങ്ങന്നൂര്‍ കോട്ട സൗപര്‍ണ്ണികയില്‍ എസ് കെ സന്തോഷ് കുമാറാണ് (52) പിടിയിലായത്.
വാഴമുട്ടം സ്വാദേശി ശിവകുമാറിന്റെ കയ്യില്‍ നിന്നും 3000. രൂപ വാങ്ങവെയാണ് വിജിലന്‍സ് അറസ്റ്റ ചെയ്തത്. 5000 രൂപയാണ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച അപേക്ഷ നല്കിയപ്പോള് പ്രമാണത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടെന്നും പണവുമായി എത്താനും ആവശ്യപ്പെട്ടു. ഇത്രയും പണം എടുക്കാന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ 3000 കൊണ്ടുവരാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന് പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന് പരാതി നല്കി. തുടര്‍ന്ന് വിജിലന്‍സ് നല്കിയ പണവുമായാണ് പരാതിക്കാരന് വ്യാഴാഴ്ച വൈകിട്ട്് വില്ലേജ് ഓഫിസില്‍ എത്തിയത്.
പരാതിക്കാരനില്‍ കയ്യില്‍ നിന്നും വില്ലേജ് ഓഫീസര്‍ പണം വാങ്ങിയ ഉടനെ സന്തോഷ് കുമാറിനെ വിജിലന്‍സ് കയ്യോടെ പിടികൂടി. ഈ സമയം ഇദ്ദേഹത്തിന്റെ കിടങ്ങന്നരിലെ വീട്ടിലും റെയ്ഡ് നടന്നു. വില്ലേജ് ഓഫീസര്‍ക്കെതിരെ എറെ നാളായി വ്യാപക പരാതികളുണ്ടായിരുന്നു. എന്നാല്‍ ആരും രേഖാമൂലം പരാതി നല്കാന് തയ്യാറായില്ല. ആറ് മാസമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു സന്തോഷ് കുമാര്‍.