ആലുവ> പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കവേ പോലീസ് രക്ഷപ്പെടുത്തിയ യുവാവ് വീണ്ടും പുഴയിൽ ചാടി മരിച്ചു.
ആലുവയ്ക്കടുത്ത് എടയാർ ബിനാനിപുരം സ്വദേശി മുഹമ്മദ് ഇർഫാനാണ് (23) മണപ്പുറം പാലത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പ്രണയനൈരാശ്യമാണ് യുവാവ് ജീവനൊടുക്കാൻ കാരണമെന്നാണ് വിവരം. മുൻപ് പുഴയിൽ ചാടാനെത്തിയപ്പോൾ കൺട്രോൾ റൂം പോലീസെത്തി പിന്തിരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ രാത്രി രണ്ട് കൂട്ടുകാർക്കൊപ്പമാണ് മണപ്പുറത്തെത്തിയത്. അവരുടെ കണ്ണ് വെട്ടിച്ചാണ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്.