ഇത്രയധികം പണം കണ്ടെത്തിയതോടെ നോട്ട് എണ്ണാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് നോട്ടെണ്ണൽ മെഷീൻ എത്തിച്ചാണ് നോട്ടെണ്ണൽ പൂർത്തിയാക്കിയതെന്നും റിപ്പോർട്ട് പറയുന്നു. ഇയാളുടെ പേരിൽ വിവിധ ബാങ്കുകളിൽ കണക്കിൽപ്പെടാത്ത ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.
Also Read :
18 ലക്ഷത്തോളം രൂപ ഇയാൾക്ക് ബാങ്ക് നിക്ഷേപം ഉണ്ട്. ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷത്തോളം രൂപയാണ് മൂല്യം കണക്കാക്കുന്നത്. ഇതിന് പുറമെ തിരുവനന്തപുരത്ത് 2000 സ്കയ്വർ ഫീറ്റ് വീടും 33 സെന്റ് സ്ഥലവുമുണ്ട്.
റബർ റീട്രെഡിങ് കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകാൻ വ്യവസായിയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റ് എൻജിനീയർ എ എം ഹാരിസിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. വിജിലൻസ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും അറസ്റ്റും.
Also Read :
ലക്ഷങ്ങൾ വിലയുള്ള ടിവിയും മ്യൂസിക് സിസ്റ്റവുമാണ് ഇയാളുടെ ആലുവയിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. ദുബായ്, റഷ്യ, ജർമനി, യുഗാണ്ട, ഇന്തോനേഷ്യ, തായ്ലൻഡ്, ഹോങ്കോങ്, സുഡാൻ, ബോട്സ്വാന തുടങ്ങി പത്തിലേറെ രാജ്യങ്ങൾ ഇയാൾ സന്ദർശിച്ചതായും രേഖകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.