അമേരിക്കയിലെ അർകാൻസസ് മേഖലയിലെ ഒരു ഭക്ഷണശാലയിൽ വെയ്റ്റർ ആയിരുന്നു റയാൻ ബ്രാൻഡിറ്റ്. അടുത്തിടെ ബെന്റൺവില്ലിലെ ഓവൻ ആൻഡ് ടാപ്പ് ഹോട്ടലിൽ അടുത്തിടെ 40ലധികം ആളുകൾ പങ്കെടുത്ത പാർട്ടിയിൽ റയാൻ ബാൻഡിറ്റും മറ്റൊരാളുമായിരുന്നു ഭക്ഷണം വിളമ്പിയിരുന്നത്. പാർട്ടി കഴിഞ്ഞു പങ്കെടുത്ത ഓരോ വ്യക്തികളും 100 ഡോളർ വീതം ടിപ്പ് നൽകാൻ തീരുമാനിച്ചു. അങ്ങനെ ഏകദേശം 4400 ഡോളറാണ് ടിപ്പ് ആയി സമാഹരിച്ചത്. ഇത് ഏകദേശം 3 ലക്ഷം രൂപയാണ്. റയാൻ ബാൻഡിറ്റിനും ഒപ്പം ഭക്ഷണത്തെ വിളമ്പിയ വ്യക്തിയ്ക്കും ഈ പണം പങ്കിട്ടെടുക്കാം എന്ന് പറഞ്ഞു പണം നൽകുന്ന വീഡിയോ പാർട്ടിയിൽ പങ്കെടുത്ത ഒരാൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അപ്രതീക്ഷിതമായി കിട്ടിയ വമ്പൻ തുകയിൽ റയാൻ ബാൻഡിറ്റിൻ്റെ കണ്ണ് നിറയുന്നതും വിഡിയോയിലുണ്ട്.
എന്നാൽ പിന്നെയാണ് ട്വിസ്റ്റ്. ഇത്രയും തുക കിട്ടിയതോടെ റയാൻ ബാൻഡിറ്റും കൂടെ ഭക്ഷണം വിളമ്പിയ വെയ്റ്ററും തങ്ങൾക്ക് കിട്ടിയ ടിപ്പ് ഹോട്ടലിലെ എല്ലാ വൈറ്റർമാരുമായി പങ്കുവെയ്ക്കണമെന്ന് ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടു. ഹോട്ടൽ ഇതുവരെ ഒരു വെയ്റ്ററോടും ആവശ്യപ്പെട്ടിട്ടില്ലാത്ത കാര്യമാണിത്. ഇതോടെ മൊത്തം തുകയുടെ 20 ശതമാനം മാത്രമേ ബ്രാൻഡിന് ലഭിക്കൂ എന്നായി.
എന്നാൽ ഇത് കേട്ടറിഞ്ഞ പാർട്ടിയുടെ സംഘാടകരിലൊരാളായ ഗ്രാന്റ് വൈസ്, ഹോട്ടലിന്റെ ടിപ്പിംഗ് നയത്തെക്കുറിച്ച് ഹോട്ടലിൽ വിളിച്ചുചോദിച്ചു. ടിപ്പുകൾ പാർട്ടിയിൽ ഭക്ഷണം വിളമ്പിയവർക്ക് മാത്രമാണ് എന്ന് വ്യക്തമായതോടെ മുഴുവൻ ടിപ്പും റയാൻ ബാൻഡിറ്റിനും ഒപ്പം ഭക്ഷണം വിളമ്പിയ വ്യക്തിയ്ക്കും നൽകാൻ നൽകാൻ വൈസ് റസ്റ്റോറന്റിനോട് ആവശ്യപ്പെട്ടു.
അവിടെയും കഴിഞ്ഞില്ല കാര്യങ്ങൾ. പണം ലഭിച്ചു അധികം കഴിയാതെ ടിപ്പ് പങ്കിടാത്തതിന് ഹോട്ടൽ റയാൻ ബാൻഡിറ്റിനെ പുറത്താക്കി. ബാൻഡിറ്റ് കമ്പനി നയം ലംഘിച്ചുവെന്ന് പറഞ്ഞാണ് പിടിച്ചുവിട്ടത്. എന്നാൽ എന്താണ് ലംഖിച്ച കമ്പനി നിയമം എന്ന് ഹോട്ടൽ വ്യക്തമാക്കിയിട്ടില്ല. ഇതേ തുടർന്ന് ബ്രാൻഡിനെ സഹായിക്കുന്നതിനായി ഗ്രാന്റ് വൈസ് ഒരു ധനസമാഹരണ കാമ്പെയ്ൻ തന്നെ ആരംഭിച്ചിട്ടുണ്ട്.