മുംബൈ > മഹാരാഷ്ട്രയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറച്ച് സർക്കാർ. വി.സി നിയമനത്തിലുള്ള അധികാരമാണ് കോൺഗ്രസ് – ശിവസേന സർക്കാർ വെട്ടിക്കുറച്ചത്. മന്ത്രിസഭായോഗത്തിേ്ൻറതാണ് തീരുമാനം. സെർച്ച് കമ്മിറ്റി അഞ്ച് പേരുകൾ ഗവർണർക്കയക്കുന്ന പതിവ് നിർത്തലാക്കി. മഹാരാഷ്ട്ര പബ്ലിക് യൂണിവേഴ്സിറ്റി ആക്ട് 2016 ഭേദഗതിചെയ്തു. സെർച്ച് കമ്മറ്റി പേരുകൾ അയക്കുവാനുള്ള അധികാരം സർക്കാരിന്റെ കീഴിലാക്കി. സർക്കാർ അതിൽ നിന്നും 2 പേരുകൾ ഗവർണർക്ക് നൽകും.
കേരളത്തിൽ കണ്ണൂർ വി.സി നിയമനത്തിന്റെ പേരിൽ കോൺഗ്രസ് അനാവശ്യ വിവാദം ഉണ്ടാക്കുമ്പോഴാണ് മഹാരാഷ്ട്രയിൽ അവർകൂടി പങ്കാളിയായിട്ടുള്ള സർക്കാർ ഗവർണറുടെ അധികാരം എടുത്തുകളഞ്ഞത്. ഇതോടെ വി.സി നിയമനകാര്യത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്താകുകയാണ്.