എറണാകുളം ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കോടിയേരിയും പിണറായി വിജയനും നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയതെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. പിറവത്തും പെരുമ്പാവൂരും നടന്നത് പാർട്ടിയിൽ ഇതുവരെ ഇല്ലാത്ത കാര്യങ്ങളാണ്. ജില്ലാ നേതാക്കളാണ് ഇതിന് തയ്യാറായതെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടിയേരി പറഞ്ഞു.
Also Read :
മുൻ തെരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിരവധി സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്തതാണ് ഇത്തവണ ഉണ്ടായത്. സ്വതന്ത്രരെയും ഘടകക്ഷികളെയും മത്സരിപ്പിക്കുമ്പോൾ സ്ഥാനാർഥികളിൽ നിന്ന് പണം വാങ്ങാറില്ലെന്നും ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട് കോടിയേരി പറഞ്ഞു. പാർട്ടിക്കുള്ളിൽ പടർന്ന പാർലമെന്ററി വ്യാമോഹം പാർട്ടിയെ നശിപ്പിക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
എറണാകുലം നഗരം വളരുമ്പോൾ അധോലോക സംഘങ്ങളുമായും റിയൽ എസ്റ്റേറ്റ് മാഫിയകളുമായും ഒരുവിധത്തിലുള്ള ബന്ധവും പാർട്ടിയ്ക്കും നേതാക്കൾക്കും ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടിയേരി പറഞ്ഞു.
Also Read :
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അധാർമിക പ്രവണതകൾ കണ്ട് തുടങ്ങിയിരുന്നെന്നും അന്ന് ജില്ലാ നേതൃത്വം വേണ്ടരീതിയിൽ ഇടപെട്ടിരുന്നെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള പ്രതിസന്ധി ഉണ്ടാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തൃപ്പൂണിത്തുറയും പെരുമ്പാവൂരും നേതാക്കളുടെ ഭാഗത്തുനിന്ന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ടാണ് നഷ്ടമായത്. ഭാവിയിൽ ഇതുപോലെയാണ് കാര്യങ്ങളെങ്കിൽ വലിയ നഷ്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.