തിരുവനന്തപുരം
ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റണമെന്നത് യുഡിഎഫ് നിലപാട് ആയിരുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഉദ്യോഗസ്ഥതലത്തിൽ നൽകിയ മറുപടിയായിരുന്നു അതെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഗവർണറെ ചാൻസലർ പദവിയിൽനിന്ന് മാറ്റാമെന്ന് അറിയിച്ച് കേന്ദ്ര കമീഷന് 2015ൽ ചീഫ് സെക്രട്ടറി ജിജി തോംസൺ എഴുതിയ കത്തിനെക്കുറിച്ചാണ് ഉമ്മൻചാണ്ടിയുടെ വിശദീകരണം. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റാമെന്ന് *കേന്ദ്രത്തെ അറിയിച്ചത് ഉദ്യോഗസ്ഥരുടെ തലയിലിടാനാണ് ഉമ്മൻചാണ്ടിയുടെ ശ്രമം.
ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കടത്തിവെട്ടി ഉന്നത വിദ്യാഭ്യാസമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല രംഗത്തുവന്നു. താനാണ് പ്രതിപക്ഷ നേതാവെന്ന മട്ടിൽ ദിവസേന വാർത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിക്കുകയാണ് ചെന്നിത്തല. നിയമസഭാംഗം എന്നതല്ലാതെ കോൺഗ്രസിലോ യുഡിഎഫിലോ മറ്റ് സ്ഥാനങ്ങളൊന്നും ചെന്നിത്തലയ്ക്കില്ല.