കർണാടക സ്വദേശി വിൻസെന്റിന്റെ വാഹനമാണ് പോലീസുകാർ അനധികൃതമായി ഉപയോഗിച്ചത്. ഇരുചക്ര വാഹനം പെയിന്റ് മാറ്റിയ ശേഷമാണ് പോലീസുകാർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്.
പോലീസുകാർക്കെതിരെ പരാതി ഉയർന്നയുടൻ താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് മലപ്പുറം എസ്പി പരിശോധിച്ച ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്. കേസ് ഒതുക്കി തീർക്കാൻ ഉന്നത തലത്തിൽ നിന്നും ശ്രമം ഉണ്ടായെന്ന് ആരോപണമുണ്ട്.
അതേസമയം മോഷണ കേസില്‍ പോലിസ് പിടിയിലായ പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ഉപയോഗിച്ച് അര ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തില്‍ സസ്പെൻഷനിലായ പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. തളിപ്പറമ്പ് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ചെറുതാഴം ശ്രീസ്ഥയിലെ ഇ എന്‍ ശ്രീകാന്തിനെയാണ് മോഷണ കേസില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് പിരിച്ചു വിട്ടത്.
ബക്കളത്തെ ലോഡ്ജില്‍ താമസത്തിനെത്തിയ ചൊക്ലി ഒളവിലം സ്വദേശി മനോജ് കുമാറിന്റെ എടിഎം കാര്‍ഡില്‍ നിന്ന് 70,000 രൂപയും പേഴ്‌സില്‍ നിന്ന് 2000 രൂപയും മോഷ്ടിച്ച കേസില്‍ പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലി(26)നെ പോലിസ് പിടികൂടിയിരുന്നു. ഗോകുലിന്റെ കൈയ്യിലുണ്ടായിരുന്ന സഹോദരിയുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് രഹസ്യമായി ചോദിച്ച് മനസിലാക്കിയ ശേഷം അരലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മാസമാണ് സംഭവം. പണം നഷ്ടപ്പെട്ടത് മനസിലാക്കിയ സഹോദരി അന്നത്തെ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കുകയതോടെയാണ് പോലീസുകാരന്‍ കുടുങ്ങിയത്.
കൊവിഡ് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നവ മാധ്യമത്തില്‍ ഇതേ പോലീസ് ഉദ്യോഗസ്ഥൻ വിവാദ പരാമര്‍ശ പ്രചരണം നടത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.