മലപ്പുറം > വേങ്ങര റോഡിൽ ഹാജിയാർപള്ളിയിലുണ്ടായ വാഹനാപകടത്തിൽ കാർ യാത്രികൻ മരിച്ചു. മമ്പാട് താണ സ്വദേശി കരിക്കാടൻപൊയിൽ അബ്ദുൾ മജീദാണ് മരിച്ചത്. മലപ്പുറം ഭാഗത്തേക്ക് വരികയായയിരുന്ന കാറും പാണക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൾ റൗഫ് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ 11.30ന് ഹാജിയാർ പള്ളി ജങ്ഷനിലാണ് അപകടം. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.