തിങ്കളാഴ്ച രാത്രിയാണ് അതിർത്തിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. തണുപ്പിൽ നിന്നും രക്ഷനേടാൻ കത്തിച്ചുവെന്ന തീ ടെൻ്റിലേക്ക് പടർന്നതാകാം അപകട കാരണമെന്നാണ് കരുതുന്നത്. തീ പടർന്നതോടെ അനീഷ് ടെൻ്റിന് പുറത്തേക്ക് ഓടിയെങ്കിലും ഗുരുതരമായ പൊള്ളലേറ്റിരുന്നു.
കശ്‌മീർ അതിർത്തിയിലെ ബാരാമുള്ള ഭാഗത്താണ് സംഭവം. ടെൻ്റിൽ ഒറ്റയ്ക്ക് നിരീക്ഷണ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം, ടെൻ്റിന് തീപിടിച്ചതോടെ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റ അനീഷ് മരണപ്പെടുകയായിരുന്നുവെന്നാണ് ബിഎസ്എഫ് കുടുംബത്തെ അറിയിച്ചത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് അപകടവിവരം ഇടുക്കിയിലെ ബന്ധുക്കളെ അറിയിച്ചത് അറിയിച്ചത്. അനീഷിൻ്റെ ഭാര്യയും സൈനിക ആശുപത്രിയിൽ ജോലി ചെയ്യുകയാണ്.