ന്യൂയോർക്ക്
കോവിഡ് പ്രതിസന്ധിക്കു പിന്നാലെ ആഗോളതലത്തില്‍ ദാരിദ്ര്യം രൂക്ഷമായതായി ഐക്യരാഷ്ട്ര സംഘടന.കൊറോണ രണ്ടു ദശകമായി രൂപപ്പെട്ടു വന്ന സന്തുലിതാവസ്ഥ തകിടംമറിച്ചെന്നും ആഗോള ജനസംഖ്യയില്‍ 50 കോടിയിലേറെ ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീണിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയും ലോക ബാങ്കും ചേര്‍ന്നു പുറത്തിറക്കിയ സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.
1930കൾക്കു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡിനെത്തുടര്‍ന്ന് ലോകത്തുണ്ടായത്. ആരോഗ്യത്തിനും ചികിത്സയ്ക്കുമായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വന്നതാണ് പ്രതിസന്ധി വര്‍ധിക്കാന്‍ കാരണമായതെന്നും സഹായം വാഗ്ദാനം ചെയ്യാന്‍ കഴിവുള്ള രാജ്യങ്ങള്‍ക്കും അതിനാകുന്നില്ലെന്നും യുഎന്‍ ചൂണ്ടിക്കാട്ടി.