തിരുവനന്തപുരം> മലയാള ഭാഷ- സാഹിത്യ വിഷയത്തില് പഠന ഗവേഷണ മികവിന് പി ഗോവിന്ദപ്പിള്ള സ്കോളര്ഷിപ്പ് ഏര്പ്പെടുത്തി. ചരിത്ര പണ്ഡിതന് ഡോ കെ എന് പണിക്കര് ചെയര്മാനും സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന് എക്സിക്യൂട്ടീവ് ഡയറക്ടറുമായി തിരുവനന്തപുരത്ത് പ്രവര്ത്തിക്കുന്ന പി ജി സംസ്കൃതി കേന്ദ്രമാണ് കേരള സര്വകലാശാലയില് സ്കോളര്ഷിപ്പ് ഏര്പ്പെടുത്തിയത്.
ഇതിനായി അഞ്ചു ലക്ഷം രൂപ സര്വ്വകലാശാലയുടെ എന്ഡോവ്മെന്റ് അക്കൗണ്ടില് നിക്ഷേപിച്ചുകൊണ്ടുള്ള ചെക്ക് പി ജി സംസ്കൃതി കേന്ദ്രം സെക്രട്ടറി കെ സി. വിക്രമന് തിങ്കളാഴ്ച രാവിലെ പ്രോ-വൈസ് ചാന്സലര് ഡോ പി പി അജയകുമാറിന് കൈമാറി.
സിന്റിക്കേറ്റംഗം ബി ബാലചന്ദ്രന്, പി ജി സംസ്കൃതി കേന്ദ്രം എക്സി. ബോര്ഡംഗം സുദര്ശന് കുന്നത്തുകാല് എന്നിവര് സംബന്ധിച്ചു.മലയാള ഭാഷ -സാഹിത്യത്തിന്റെ വളര്ച്ചക്ക് മാര്ക്സിസ്റ്റ് ദാര്ശനികനായിരുന്ന പി ജി നല്കിയ മഹത്തായ സംഭാവനകളെ അക്കാദമിക് രംഗത്ത് അടയാളപ്പെടുത്തുന്നതാണ് ഈ സ്ക്കോളര്ഷിപ്പ്.
2021-2022 അധ്യയന വര്ഷം മുതല് കേരള സര്വകലാശാല പി ജി സ്കോളര്ഷിപ്പ് സമ്മാനിക്കും.