തെന്മല> ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില് നടത്തിയ വാഹന പരിശോധനയില് തമിഴ്നാട്ടില് നിന്നും കേരളത്തിലേക്ക് കടത്താന് ശ്രമിച്ച 52 കുപ്പി പോണ്ടിച്ചേരി മദ്യം പിടികൂടി.ഡാല്ഡ കൊണ്ടുവന്ന നാഷണല് പെര്മിറ്റ് ലോറിയുടെ ക്യാബിനില് ഒളിപ്പിച്ച നിലയിലായിരുന്നു മദ്യ സൂക്ഷിച്ചത്. തമിഴ്നാട് ട്രിച്ചി നെയ് വേലി സ്വദേശി സുധാകറിനെ(25) അറസ്റ്റ് ചെയ്.തു
കൊല്ലം ഡെപ്യുട്ടി എക്സൈസ് കമീഷണര് ബി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് അനിലാലിന്റെ നേതൃത്വത്തില് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്. ഡാല്ഡ കയറ്റി അയച്ച മാനേജരാണ് മദ്യം കൊടുത്തുവിട്ടത്. കൊല്ലത്ത് എത്തിക്കാനായിരുന്നു ഡ്രൈവര്ക്ക് നിര്ദ്ദേശം കൊടുത്തത്. കേരളത്തില് മദ്യത്തിന് വില കൂടുതലായതിനാല് പോണ്ടിച്ചേരി മദ്യം കേരളത്തില് എത്തിച്ചു വില്പന നടത്തുകയായിരുന്നോ സംഘത്തിന്റെ ലക്ഷ്യമെന്നും അന്വേഷിക്കുന്നുണ്ട്.
മദ്യം കൊടുത്തുവിട്ട മാനേജരും കൊല്ലത്ത് മദ്യം വാങ്ങാന് എത്തുന്ന വ്യക്തിയെ സംബന്ധിച്ചും വരും ദിവസങ്ങളില് കൂടുതല് അന്വേഷണമുണ്ടാകുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര് വി റോബര്ട്ട് അറിയിച്ചു.
മദ്യം കടത്താന് ഉപയോഗിച്ച ലോറി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടര് നടപടികള്ക്കായി പ്രതിയെയും തോണ്ടി സാധനങ്ങളും അഞ്ചല് എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി.അസി.എക്സൈസ് ഇന്സ്പെക്ടര് ഷിഹാബ്, സുരേഷ് ബാബു,സിവില് എക്സൈസ് ഓഫീസര്മരായ ഷൈജു, വിഷ്ണു അശ്വന്ത് സുന്ദരം എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്