കോഴിക്കോട്> കുറ്റിച്ചിറയിൽ ഹോട്ടലിന്റെ അടുക്കളഭാഗത്ത് തീപിടിച്ച് നാശനഷ്ടം. കുറ്റിച്ചിറ ചാമ്പ്യൻസ് ഹോട്ടലിന്റെ അടുക്കളയ്ക്കാണ് തിങ്കൾ പുലർച്ചെ മൂന്നിന് തീപിടിച്ചത്.
ചിമ്മിനിയുടെ ഭാഗത്തുണ്ടായിരുന്ന കരി തീപിടിച്ച് കത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കാര്യമായ നാശനഷ്ടമില്ല. ബീച്ച് ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പി കെ ബഷീറിന്റെയും സീനിയർ ഫയർ ഓഫീസർ എം മജീദിന്റെയും നേതൃത്വത്തിൽ രണ്ട് യൂണിറ്റെത്തി തീയണച്ചു.