
മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നതെന്ന് പറഞ്ഞു. മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട്. എന്നാൽ ഇത് ഉള്ളവർ ആരൊക്കെയെന്ന് ചിന്തിക്കണം. ന്യൂനപക്ഷമെന്ന പേരിൽ ചിലർ എല്ലാം കവർന്നെടുക്കുകയാണ്. വോട്ടിനുവേണ്ടി രാഷ്ട്രീയ പാർട്ടികൾ അടവുനയം പയറ്റുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.
Also Read :
“ഈഴവ സമുദായം 33 ശതമാനത്തിൽനിന്ന് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവർത്തനവും ലൗ ജിഹാദുമാണ്. പല സ്ഥലങ്ങളിലും കൂട്ടത്തോടെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ജാതി എന്നത് സത്യമാണ്. ഈഴവർ ജാതി പറയുന്നത് മാത്രമാണ് കുഴപ്പം. സാമൂഹികനീതി ലഭിക്കാൻ വേണ്ടിയാണ് ജാതി പറയുന്നതെന്ന് മനസ്സിലാക്കണം.” എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.
Also Read :
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു വെള്ളാപ്പള്ളി യോഗത്തിൽ സംസാരിച്ചു. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും സസൂക്ഷ്മം പഠിക്കുന്നയാളാണ്. അത് പ്രകടിപ്പിക്കുന്നത് അപൂർവമായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 6000 രൂപയിൽ നിന്ന് എസ്എൻഡിപി യോഗം ഇന്ന് വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത് യോഗത്തിനെതിരെ പ്രവർത്തിക്കുന്നവർക്കുള്ള താക്കീതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.















