മലപ്പുറം: സിപിഎം നേതാവായ അധ്യാപകനെതിരേ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരനെതിരേയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്.
മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരേ കേസെടുത്തത്. നാല് വിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. മജിസ്ട്രേറ്റിന് മുമ്പാകെ വിദ്യാർഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി.
സിപിഎം നിയന്ത്രണത്തിലുള്ള കോളേജിലെ സെക്രട്ടറിയും അധ്യാപകനുമാണ് സുകുമാരൻ.
content highlights:pocso case against cpm leader