കോഴിക്കോട്: അനശ്വര സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് (83) അന്തരിച്ചു. രാത്രി എട്ടു മണിയോടെ കൊണ്ടോട്ടി തുറയ്ക്കലിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ കോഴിക്കോട് മാത്തോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: സാബിറ, ദീദാർ, ഗുൽനാർ, അബ്ദുൾ ജബ്ബാർ, ഷംഷാദ്, സുൽഫീക്കർ, റോസിന , ഫർഹാദ്, ഷംന.മരുമക്കൾ: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദർ അലി, മാമുക്കോയ, റുക്സ, അബ്ദു, സായിറ, അസീസ്, നിഷ, സുൽഫീക്കർ
കല്ലായി കുണ്ടുങ്ങൽ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളാണ്. 1956-ലാണ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്. ബാബുരാജിനെ കുറിച്ചുള്ള ബിച്ചയുടെ ഓർമകളിലൂടെപി. സക്കീർ ഹുസൈൻ എഴുതിയ പുസ്തകം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.