പദ്ധതിയ്ക്ക് ഇന്ന് സാങ്കേതികാനുമതി നല്‍കുമെന്ന് മന്ത്രി റിയാസ് വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി വിളിച്ചറിയിക്കാനുള്ള പരിപാടിയിലാണ് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പു നല്‍കിയത്. ഈരാറ്റുപേട്ട മുതൽ വാഗമൺ വരെയുള്ള റോഡ് പുനരുദ്ധരിക്കാനായി 19.9 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം ഭരണാനുമതി നല്‍കിയിരുന്നു. വൈകാതെ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പ്രതീക്ഷിക്കുന്നത്.
Also Read:
ഒരു മണിക്കൂറോളം നീണ്ട പരിപാടിയിൽ മന്ത്രി മുഹമ്മദ് റിയാസ് പൊതുജനങ്ങളുടെ പരാതികള്‍ക്ക് മറുപടി നല്‍കി. പല പരാതികള്‍ക്കും ഉടൻ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാൻ നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ പരിപാടിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു നടൻ ജയസൂര്യ കേരളത്തിലെ റോഡുകളുടെ പരിപാലനം സംബന്ധിച്ച് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
റോഡിലെ കുഴികളിൽ വീണ് ആളുകള്‍ മരിക്കുമ്പോള്‍ കരാറുകാര്‍ ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നായിരുന്നു നടൻ ജയസൂര്യ പറഞ്ഞത്. റോഡുകള്‍ നന്നാക്കാൻ തടസ്സം മഴയാണെന്നാണ് പറയുന്നതെങ്കിലും ഇത് ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ലെന്ന് ജയസൂര്യ പറഞ്ഞു. മഴയാണ് കാരണമെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലെന്നും ജയസൂര്യ പരിഹസിച്ചു.
Also Read:
അതേസമയം, നടൻ നടത്തിയത് സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിൻ്റെ മറുപടി. മേഘാലയയിലെ ചിറാപുഞ്ചിയിൽ കേരളത്തിലെക്കാള്‍ റോഡുകള്‍ കുറവാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ജയസൂര്യയുടെ പ്രസ്താവന വിവാദമായതിനു പിന്നാലെ മറുപടിയുമായി നടൻ രംഗത്തെത്തി. മുഹമ്മദ് റിയാസ് പൊതുജനങ്ങളുടെ ശബ്ദം കേള്‍ക്കുകയും അതിനു മൂല്യം കൊടുക്കുകയും ചെയ്യുന്ന മന്ത്രിയാണെന്നായിരുന്നു ജയസൂര്യ വ്യക്തമാക്കിയത്.